Tuesday, May 14, 2024
keralaNews

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട;രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര്‍ അറസ്റ്റില്‍

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘമാണ് എക്‌സൈസിന്റെയും കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെയും സംയുക്ത പരിശോധനയില്‍ പിടിയിലായത്. രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരില്‍ നിന്ന് മുന്തിയ ഇനം ലഹരിമരുന്നുകളായ എംഡിഎംഎ, എല്‍എസ്ഡി, ലഹരിഗുളികകള്‍ എന്നിവ പിടികൂടിയിട്ടുണ്ട്. വിപണിയില്‍ ഈ മരുന്നുകള്‍ക്കെല്ലാം ചേര്‍ത്ത് ഒരു കോടി രൂപ വില വരുമെന്നാണ് എക്‌സൈസ് അറിയിക്കുന്നത്.

കോഴിക്കോട് സ്വദേശികളായ ശ്രീമോന്‍, മുഹമ്മദ് ഫാബാസ്, ഷംന, കാസര്‍കോട് സ്വദേശികളായ അജു എന്ന അജ്മല്‍, മുഹമ്മദ് ഫൈസല്‍, എറണാകുളം സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, തൈബ എന്നിവരാണ് പിടിയിലായത്. കാക്കനാട് ഉള്ള ഫ്‌ലാറ്റില്‍ നിന്ന് പ്രതികളെ പിടികൂടുമ്പോള്‍ ഇവരുടെ കയ്യില്‍ 90 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നു. ഒരു ഐ-20 കാര്‍ വഴിയാണ് ഇവര്‍ ലഹരി കടത്തിയിരുന്നത്. മൂന്ന് വിദേശ ഇനം നായ്ക്കളെയും ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.