Friday, May 3, 2024
indiakeralaNews

മുംബൈയില്‍ എടിഎം മെഷീന്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി

മുംബൈ: മുംബൈയില്‍ എടിഎം മെഷീന്‍ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പൂനെയിലെ ചിമ്പാലിയിലുള്ള എടിഎം മെഷീനാണ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. എടിഎമ്മില്‍ നിന്നും 16 ലക്ഷത്തോളം രൂപ മോഷണം പോയതായി അധികൃതര്‍ അറിയിച്ചു. അജ്ഞാതര്‍ ഐഇഡി ഉപയോഗിച്ച് സ്ഫോടനം നടത്തിയാണ് എടിഎം കൗണ്ടര്‍ തകര്‍ത്തത്. ശേഷം പണവുമായി കടന്നു കളയുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ 3.40നാണ് സംഭവം.നാട്ടുകാരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താന്‍ മൂന്നംഗ സംഘത്തെ നിയോഗിച്ചതായി പോലീസ് മേധാവി അറിയിച്ചു. എടിഎം കൗണ്ടറില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല. സ്ഫോടനത്തിന് മുന്‍പ് സമീപത്തെ വീടുകള്‍ മോഷ്ടാക്കള്‍ പുറത്ത് നിന്നും പൂട്ടിയിരുന്നു.