Sunday, May 19, 2024
keralaNewsObituary

മാധ്യമ പ്രവർത്തകൻ ടി.ഡി.സെബാസ്റ്റ്യൻ അന്തരിച്ചു

കോഴിക്കോട്: ഈങ്ങാപുഴ മലയാള മനോരമ, മാധ്യമം ദിനപത്രങ്ങളിൽ ദീർഘകാലം പ്രാദേശിക ലേഖകനായി പ്രവർത്തിച്ച തെക്കേപറമ്പിൽ ടി.ഡി. സെബാസ്റ്റ്യൻ (ബേബി മാസ്റ്റർ – 70 ) അന്തരിച്ചു.ശ്വാസകോശ സംബന്ധമായ അസുഖം മൂലം ചികിൽസയിലായിരുന്നു.സംസ്ക്കാരം ഇന്ന് (30-03-2022- ബുധൻ) വൈകുന്നേരം മൂന്നിന് ഈങ്ങാപ്പുഴ സെൻ്റ് വിൻസെൻ്റ് പള്ളിയിൽ.

മനോരമ ദിനപത്രത്തിൻ്റെ ലേഖകനും പീന്നീട് മാധ്യമം ദിനപത്രത്തിൽ കോടഞ്ചേരി , തിരുവമ്പാടി , താമരശ്ശേരി , ഈങ്ങാപ്പുഴ ലേഖകനായും പ്രവർത്തിച്ചു.താമരശ്ശേരി പ്രസ് ക്ലബ് മുൻ പ്രസിഡൻറാണ്.സെൻറ് തോമസ് പ്രൈവറ്റ് കോളജ് പ്രിൻസിപ്പലായും പ്രവർത്തിച്ചു.ഭാര്യ: അന്നമ്മ തിരുവമ്പാടി പുതുപറമ്പിൽ കുടുംബാംഗം.മക്കൾ : നിഷ ടി. ബാസ്റ്റ്യൻ (നഴ്സ് ,അൽമാസ് ഹോസ്പിറ്റൽ കോട്ടക്കൽ ), നിധി ടി. ബാസ്റ്റ്യൻ (എറണാകുളം), നിഖിൽ ടി.ബാസ്റ്റിൻ (ഖത്തർ).മരുമക്കൾ: പിയൂസ് ചാക്കോ തേക്കുംകാട്ടിൽ (കോടഞ്ചേരി), ലിൻസ് അബ്രഹാം പുരയിടത്തിൽ (എറണാകളം), റിയ ജോൺസൺ കുറ്റിക്കാട്ടിൽ (ത്യശൂർ).