Thursday, May 2, 2024
keralaNewspolitics

മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ തുല്യമാക്കാന്‍ നടപടി വേണം – എം.വിന്‍സെന്റ് എം.എല്‍.എ

തിരുവനന്തപുരം : മാധ്യമമേഖലയില്‍ വലിപ്പ ചെറുപ്പമില്ലാതെ മാധ്യമ പ്രവര്‍ത്തകരുടെ അവകാശങ്ങള്‍ തുല്യമാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് എം.വിന്‍സെന്റ് എം.എല്‍.എ.കേരള പത്ര ദൃശ്യ മാധ്യമപ്രവര്‍ത്തക അസോസിയേഷന്‍ ( പി.വി.എം. എ ) തിരുവനന്തപുരം ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.                      റസിഡന്‍സി ടവര്‍ ഹോട്ടലില്‍ നടന്ന കണ്‍വെന്‍ഷനില്‍  ജില്ലാ പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു. ബാര്‍ അസോസിയേഷന്‍ മുന്‍ സെക്രട്ടറി അഡ്വ. ജി.മുരളീധരന്‍ , പി.വി.എം.എ സംസ്ഥാന പ്രസിഡന്റ് അയൂബ് ഖാന്‍ , ജനറല്‍ സെക്രട്ടറി സനോഫര്‍ ഇഖ്ബാല്‍, ട്രഷറര്‍ രാജേഷ് കെ, ജില്ലാ സെക്രട്ടറി ബിജു വി , ട്രഷറര്‍ ഡി. അജിത് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹെര്‍ണിയ ചികിത്സാ രംഗത്ത് നൂതന ചികിത്സാരീതിയായ ലാപ്രാസ്‌കോപിക് & റോബോട്ടിക് സര്‍ജറിയില്‍ വിദഗ്ദ്ധനായ യുവ ഡോക്ടര്‍ വിജിന്‍.വി.യെ എം. വിന്‍സെന്റ് എം.എല്‍.എ. പാെന്നാടയണിയിച്ച് ആദരിച്ചു.