Sunday, April 28, 2024
keralaNews

മലപ്പുറം കക്കാട്ട് വ്യാപര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം.

മലപ്പുറം: മലപ്പുറം കക്കാട്ട് വ്യാപര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം.കക്കാട്ട് വ്യാപാര സ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കട ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് അപകടം. ഓട്ടോ സ്‌പെയര്‍ പാര്‍ട്സ് കടയും കെട്ടിടവും പൂര്‍ണമായി കത്തി നശിച്ചു. പുലര്‍ച്ചെ 5:45 ഓടെയാണ് അപകടം സംഭവിച്ചത്. ഇരുനില കെട്ടിടത്തില്‍ മുഴുവനായും തീപടര്‍ന്നു പിടിക്കുകയായിരുന്നു.

അപകട സമയത്ത് ജീവനക്കാരാരും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. എഞ്ചിന്‍ ഓയില്‍ അടക്കം കടയിലുണ്ടായിരുന്നതാണ് തീ ആളിപ്പടരാന്‍ കാരണം. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണക്കാന്‍ പരിശ്രമം നടക്കുകയാണ്. തീ ഏറെക്കുറെ നിയന്ത്രണ വിധേയമായിട്ടുണ്ട്. തീപിടിത്തത്തില്‍ നാശനഷ്ടം കണക്കാക്കിയിട്ടില്ല. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അഗ്‌നിശമന സേനയുടേയും പൊലീസിന്റെയും പരിശോധന പിന്നീട് നടക്കും. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.