Sunday, May 12, 2024
keralaNews

മലപ്പുറം എടവണ്ണയില്‍ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു.

മലപ്പുറം എടവണ്ണയില്‍ രണ്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. പാണ്ടിയാട് കളരിക്കല്‍ കണ്ണച്ചം തൊടി ജിജേഷിന്റെ മകള്‍ ആരാധ്യ (5) മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ (7) എന്നിവരാണ് മരിച്ചത്. കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ചു നിലയില്‍ കണ്ടത്തിയത്.