Tuesday, May 14, 2024
keralaNews

മുണ്ടക്കയത്ത് പീഡനം; രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

മുണ്ടക്കയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് യുവാക്കളെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കരിനിലം പള്ളിപ്പറമ്പില്‍ സേവ്യര്‍, മടുക്ക ആതിരഭവന്‍ അജയ് എന്നിവരെയാണ് മുണ്ടക്കയം സി.ഐ ബി. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പുലിക്കുന്ന് സ്വദേശിനിയായ പെണ്‍കുട്ടിയെ നാലുമാസത്തോളമായി ഇവര്‍ വീട്ടില്‍ വച്ചും അയല്‍പക്കത്തു വെച്ചും പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു നടത്തിയ പരിശോധനയിലാണ് പീഡനവിവരം പുറത്തായത് .പെണ്‍കുട്ടി രണ്ടു മാസം ഗര്‍ഭിണിയാണ് .