Friday, May 17, 2024
keralaNewsObituary

പൊതു വിദ്യാലയങ്ങളുടെ ഉയര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ച എം സി ഓമനക്കുട്ടന്‍ അന്തരിച്ചു.

പൊതു വിദ്യാലയങ്ങളുടെ ഉയര്‍ച്ചയ്ക്കായി ഏറെ കഠിനാദ്ധ്വാനം ചെയ്ത കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ എരുമേലി മുട്ടപ്പള്ളി സ്വദേശി മന്നിക്കല്‍ എം സി ഓമനക്കുട്ടന്‍ (56) അന്തരിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെ വീട്ടില്‍ വെച്ച് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതയെത്തുടര്‍ന്ന് ആദ്യം മുക്കൂട്ടുതറ അസീസി ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥ തുടര്‍ന്നതിനാല്‍ 26 ആം മൈല്‍ മേരി ക്വീന്‍സ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മുട്ടപ്പള്ളി ഗവ. എല്‍ പി സ്‌കൂളിനെ പഴയ നിലയിലുള്ള പ്രതാപ കാലത്തേക്ക് കൊണ്ടുവരാന്‍ ഏറെ പ്രവര്‍ത്തിച്ച അദ്ദേഹം നാട്ടിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകവഴി ഓമനക്കുട്ടന്‍ നാട്ടുകാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനായി മാറി.

മലയാളത്തിലെ അക്ഷര മാലകളെ അറിവിനോടും ഒപ്പം ജീവിതത്തോടും ഉപമിച്ച് ക്ലാസ് മുറികളില്‍ വിദ്യ പകര്‍ന്ന് നല്‍കിയ ആ വലിയ അധ്യാപകന്റെ വേര്‍പാട് നാട്ടുകാരെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ഓഫിസര്‍ പദവിയില്‍ നിന്ന് എം സി ഓമനക്കുട്ടന്‍ വിരമിച്ചത് കഴിഞ്ഞയിടെയാണ്.അദ്ധ്യാപക ജീവിതത്തില്‍ നിന്നുള്ള ഔദ്യോഗിക വിടവാങ്ങലിന് പിന്നാലെ ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് തുമരംപാറ ഗവ.എല്‍ പി സ്‌കൂള്‍ പ്രധാന അദ്ധ്യാപികയും ഭാര്യയുമായ സുധ ടീച്ചര്‍ അദ്ദേഹത്തെ വിട്ട് പിരിഞ്ഞ ത്‌.അനന്തു, നിള എന്നിവരാണ് മക്കള്‍.സംസ്‌ക്കാരം വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പില്‍.