Thursday, May 2, 2024
keralaNews

അടുത്തമാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സീന്‍ നല്‍കും

സംസ്ഥാനത്ത് അടുത്തമാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ഒന്നാം ഡോസ് വാക്‌സീന്‍ നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണജോര്‍ജ് പറഞ്ഞു. കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കാന്‍ കേരളം സജ്ജമാണ്. പരമാവധി പരിശോധനകളിലുടെ രോഗബാധിതരെ കണ്ടെത്തുന്നത് കൊണ്ടാണ് സംസ്ഥാനത്ത് ടി.പി.ആര്‍ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുന്നത്. കേരളത്തിന്റെ പ്രതിരോധപ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി പ്രശംസിച്ചിട്ടില്ലെന്ന ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് മന്ത്രി പറഞ്ഞു. കോവിഡാനന്തര ചികില്‍സയ്ക്ക് നിരക്ക് നിശ്ചയിച്ചുള്ള ഉത്തരവില്‍ അവ്യക്തതയുണ്ടെങ്കില്‍ മാറ്റുമെന്ന് മന്ത്രി വ്യക്തമാക്കി.