Friday, April 19, 2024
keralaNewsObituary

ശനിയാഴ്ച ഹാജരാകണം: പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: കര്‍ശന ഉപാധികളോടെ പീഡനക്കേസില്‍ ഒളിവില്‍പ്പോയ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിട്ട് പോകരുത്, ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം,ഫോണും പാസ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണം,തെളിവ് നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തുടങ്ങിയവയാണ് ഉപാധികളായി കോടതി മുന്നോട്ട് വെച്ചത്.  ഉച്ചയോടെ എംഎല്‍എയുടെ വസതിയില്‍ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതിക്കാരിയുമായി എംഎല്‍എയുടെ പെരുമ്പാവൂരിലെ വീട്ടില്‍ തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ സെപ്തംബറില്‍ എല്‍ദോസ് കുന്നപ്പിള്ളി തന്നെ ഈ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി.എല്‍ദോസിന്റെ കുടുംബം വീട്ടില്‍ ഇല്ലാത്തപ്പോള്‍ ഇവിടെ എത്തിച്ച് പീഡിപ്പിച്ചെന്നാണ് മൊഴി. തെളിവെടുപ്പിന് പിന്നാലെ കെപിസിസിയ്ക്ക് എല്‍ദോസ് വിശദീകരണക്കുറിപ്പ് നല്‍കിയിരുന്നു. ബലാത്സംഗക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഒളിവിലിരുന്നുകൊണ്ട് എല്‍ദോസ് വക്കീല്‍ മുഖാന്തരം വിശദീകരണം നല്‍കിയത്. ഒളിവിലിരിക്കുന്നത് അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും എല്‍ദോസ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. കത്ത് ലഭിച്ച ശേഷം എം.എല്‍.എയുടെ നടപടി ഒരു തരത്തിലും ന്യായീകരിക്കാനാവില്ലന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചത്. ഇപ്പോള്‍ പ്രതികരിക്കാന്‍ കഴിയുന്ന അവസ്ഥയിലില്ല. പരാതി പിന്‍വലിക്കില്ല.കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി പറഞ്ഞു.