Wednesday, May 15, 2024
Local NewsNews

 മനുഷ്യ വിസര്‍ജ്യം:  മുക്കൂട്ടുതറയില്‍ ചായകട തുറക്കാനാകാതെ കട ഉടമ

എരുമേലി:കടക്ക് മുന്നില്‍ മനുഷ്യ വിസര്‍ജ്യം തള്ളുന്നത് പതിവായതോടെ മുക്കൂട്ടുതറയില്‍ ചായകട തുറക്കാനാകാതെ കടുത്ത ദുരിതത്തിലായിരിക്കുകയാണ് കട ഉടമ.  സമീപവാസി കൂടിയായ ഓമനയാണ് ഒരു ചായക്കട തുറക്കാന്‍ ഇത്രയേറെ കഷ്ടപ്പെടുന്നത്. പഞ്ചായത്ത് വക കെട്ടിടത്തിന്റെ ഒരു ഭാഗം സ്ഥലത്തെ ഏറ്റവും വലിയ സാമൂഹ്യ വിരുദ്ധരാണ് കയ്യടക്കി വച്ചിരിക്കുന്നതെന്നും എല്ലാവര്‍ക്കുമറിയാം . നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടുമില്ല. കെട്ടിടത്തിന്റെ ആളൊഴിഞ്ഞ ഭാഗത്തെ ഈ കടയുടെ മുന്നിലിരുന്ന് മദ്യപാനവും, കഞ്ചാവ് കച്ചവടവും . ഇതിനെല്ലാം പുറമെയാണ് പഞ്ചായത്തിന്റെ ശുചീകരണ തൊഴിലാളികള്‍ ഭക്ഷണം കഴിക്കുകയും, വിശ്രമിക്കുകയും, മറ്റ് ശുചീകരണത്തിന് ആവശ്യമായ സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയുടെ മുന്നിലെ മാലിന്യത്തില്‍ മനുഷ്യ വിസര്‍ജ്യം തള്ളുന്നത്. ഒരാള്‍ക്ക് ശുചീകരണജോലി ചെയ്യാനോ – മറ്റൊരാള്‍ക്ക് ഒരു ചായ വില്‍ക്കാനോ കഴിയാത്ത – അനുവദിക്കാത്ത സാമൂഹ്യ വിരുദ്ധരുടെ ഇടത്താവളമായി മാറുകയാണ് മുക്കൂട്ടുതറ. ഇക്കാര്യത്തില്‍ അടിയന്തിരമായി ഇടപെട്ട് കര്‍ശന നടപടി സ്വീകരിക്കുമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.