Saturday, May 11, 2024
indiaNews

കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ്; മേയ് രണ്ടിന് വോട്ടെണ്ണല്‍

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ആറിന് വോട്ടെടുപ്പ് നടക്കുക. മേയ് രണ്ടിന് വോട്ടെണ്ണല്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറാണ് പ്രഖ്യാപിച്ചത്.കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി.

മലപ്പുറം ഉപതെരഞ്ഞെടുപ്പും ഏപ്രില്‍ 6ന് തന്നെ നടക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. മെയ് 2നാണ് അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ നടക്കുക.കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം- മാര്‍ച്ച് 12 ,പത്രിക സമര്‍പ്പിക്കല്‍-20 മാര്‍ച്ച് ,പത്രിക പിന്‍വലിക്കല്‍-22 മാര്‍ച്ച് നടക്കുക. പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 20നാണ്.

അസമില്‍ മൂന്ന് ഘട്ടങ്ങളായി വോട്ടെടുപ്പ്. ആദ്യ ഘട്ടം മാര്‍ച്ച് 27, രണ്ടാം ഘട്ടം ഏപ്രില്‍ 1, മൂന്നാം ഘട്ടം ഏപ്രില്‍ 6. തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്. രണ്ടിടങ്ങളിലേക്കും വോട്ടെടുപ്പ് ഏപ്രില്‍ 6ന് നടക്കും.ബംഗാളില്‍ എട്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ്. ആദ്യ ഘട്ടം – മാര്‍ച്ച് 27, രണ്ടാം ഘട്ടം – ഏപ്രില്‍ ഒന്ന്, മൂന്നാം ഘട്ടം – ഏപ്രില്‍ ആറ്, നാലാം ഘട്ടം – ഏപ്രില്‍ 10, അഞ്ചാം ഘട്ടം – ഏപ്രില്‍ 17, ആറാം ഘട്ടം – ഏപ്രില്‍ 22, ഏഴാം ഘട്ടം – ഏപ്രില്‍ 26 എട്ടാം ഘട്ടം – ഏപ്രില്‍ 29.