Wednesday, May 15, 2024
keralaNews

മത്സ്യം കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു.

കായംകുളം ദേശീയപാതയില്‍ കൃഷ്ണപുരം അജന്താ ജംഗ്ഷനു സമീപം മത്സ്യം കയറ്റി വന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ലോറി ജീവനക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് 5.30 ഓടെയായായിരുന്നു അപകടം. കോഴിക്കോട്ടു നിന്ന് മത്സ്യം കയറ്റി വവ്വക്കാവിനു പോകവെ നിയന്ത്രണം വിട്ട് ദേശീയപാതക്കു കുറുകെ മറിയുകയായിരുന്നു.

മഴ പെയ്തതു മൂലം വാഹനം റോഡില്‍ തെന്നി മറിയുകയായിരുന്നു എന്ന് ലോറി ജീവനക്കാര്‍ പറയുന്നു.. വാഹനത്തില്‍ നിന്നും ഡീസലും ഓയിലും റോഡില്‍ ഒഴുക്കിയതു അഗ്‌നിശമന സേനയെത്തി വെള്ളം പമ്പു ചെയ്തു് നീക്കം ചെയ്തു. പൊലീസും ഇആര്‍ടി അംഗങ്ങളും എത്തി റോഡിന്റെ വശങ്ങളിലൂടെ ഗതാഗതം തിരിച്ചുവിട്ടു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി മാറ്റി.