Tuesday, May 21, 2024
keralaNews

മണ്ഡല- മകരവിളക്ക് സീസണില്‍ കെഎസ്ആര്‍ടിസിക്ക് റെക്കോഡ് വരുമാനം

ശബരിമല മണ്ഡല- മകരവിളക്ക് സീസണില്‍ കെഎസ്ആര്‍ടിസിക്ക് റെക്കോഡ് വരുമാനം.കെ.എസ്.ആര്‍.ടി.സി പമ്പ സ്പെഷ്യല്‍ സര്‍വീസ് ഇന്നലെ 1,01,55048 രൂപയാണ് കളക്ട് ചെയ്തത്. കെ.എസ്.ആര്‍.ടി.സി പമ്പ സ്പെഷ്യല്‍ സര്‍വീസ് ഒരു ദിവസം നേടുന്ന ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയില്‍ വലിയ രീതിയിലുള്ള ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് പേരാണ് ദിനംപ്രതി ദര്‍ശനത്തിനായി എത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശബരിമലയില്‍ വലിയ രീതിയിലുള്ള ഒരു ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് പേരാണ് ദിനംപ്രതി വെര്‍ച്വല്‍ ക്യു വഴി ദര്‍ശനത്തിനായി എത്തുന്നത്. കൂടാതെ നേരിട്ട് ദര്‍ശനത്തിനായി എത്തുന്നവരുടെ കണക്കും വളരെ അധികമാണ്. ഇതില്‍ അധികംപേരും ശബരിമലയിലേക്ക് എത്താന്‍ ആശ്രയിക്കുന്നത് കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെയാണ്.