Monday, April 29, 2024
indiaNewspolitics

പുതുച്ചേരിയില്‍ മന്ത്രിസഭ രൂപികരിച്ച് ബിജെപി

പുതുച്ചേരിയില്‍ എന്‍ഡിഎ മന്ത്രിസഭ നാളെ അധികാരമേല്‍ക്കും. പുതുച്ചേരി മന്ത്രിസഭയില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപിയില്‍ നിന്ന് രണ്ട് അംഗങ്ങള്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. മണ്ണാടിപ്പെട്ട് മണ്ഡലത്തില്‍ നിന്നു വിജയിച്ച എ. നമശിവായവും കാമരാജ് നഗര്‍ മണ്ഡലത്തില്‍ നിന്നു വിജയിച്ച ജോണ്‍ കുമാറും മന്ത്രിമാരായേക്കും.

മുപ്പതംഗ പുതുച്ചേരി നിയമസഭയില്‍ എന്‍.ആര്‍. കോണ്‍ഗ്രസിന് പത്ത് അംഗങ്ങളും ബിജെപിക്ക് ആറ് അംഗങ്ങളും ഡിഎംകെയ്ക്ക് ആറ് അംഗങ്ങളും കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുമാണുള്ളത്. ആറ് സ്വതന്ത്രന്മാരും വിജയിച്ചു. സ്വതന്ത്രന്മാരായി വിജയിച്ച ആറ് പേരും ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി വരികയാണെന്നും താമസിയാതെ ആറ് പേരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നുമറിയുന്നു. ഇങ്ങനെ വന്നാല്‍ പുതിച്ചേരി നിയമസഭയിലെ ഏറ്റവും വലിയ കക്ഷിയായി ബിജെപി മാറും.നിയുക്ത മുഖ്യമന്ത്രിയും ബിജെപി എംഎല്‍എമാരും കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തി ലഫ്. ഗവര്‍ണര്‍ ഡോ. തമിഴിശൈ സൗന്ദര്‍രാജനെ സന്ദര്‍ശിച്ച് മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചിരുന്നു. രംഗസ്വാമിയുടെ സൗകര്യമനുസരിച്ച് സത്യപ്രതിജ്ഞ തീരുമാനിക്കുമെന്ന് ലഫ്. ഗവര്‍ണര്‍ അറിയിച്ചു.