Wednesday, May 1, 2024
keralaNews

കുടുംബശ്രീക്ക് 260 കോടി: വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള നടപടികള്‍ക്ക് 25 കോടി

കാര്‍ഷിക മേഖലയ്ക്കുള്ള അടങ്കല്‍ 851 കോടി രൂപ. കോള്‍ഡ് ചെയിന്‍ ശൃംഖല സ്ഥാപിക്കാന്‍ 10 കോടി. നെല്‍ കൃഷിക്ക് 76 കോടി രൂപ. നെല്ലിന്റെ താങ്ങുവില കൂട്ടും.കൃഷിശ്രീ’ സ്വയംസഹായ സംഘങ്ങള്‍ക്ക് 19 കോടി.2050 ല്‍ കേരളത്തില്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാകും.മത്സ്യബന്ധന മേഖലയ്ക്ക് 240 കോടി രൂപ വകയിരുത്തി.നെല്ലിന്റെ താങ്ങുവില 28.50 രൂപയാക്കി. ഇതിനായി 50 കോടി. കടല്‍സുരക്ഷ പദ്ധതികള്‍ക്ക് 5.5 കോടി രൂപ.വന്യമൃഗങ്ങളുടെ ആക്രമണം തടയാനുള്ള നടപടികള്‍ക്ക് 25 കോടി രൂപ വകയിരുത്തി.കിലയ്ക്ക് 33 കോടി രൂപ അനുവദിച്ചു.മണ്ണൊലിപ്പ് തടയാനും തീരസംരക്ഷണത്തിനും 100 കോടി രൂപ വകയിരുത്തി.കുടുംബശ്രീക്ക് 260 കോടി.സിയാലിന് 200 കോടി രൂപ വകയിരുത്തി
മരച്ചീനിയില്‍ നിന്ന് എഥനോള്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ക്ക് 2 കോടി രൂപ.ശബരിമല മാസ്റ്റര്‍പ്ലാനിനായി 30 കോടി രൂപ വകയിരുത്തി.
കുട്ടനാടിലെ വെള്ളപ്പൊക്ക നിവാരണപദ്ധതികള്‍ക്ക് 140 കോടി രൂപ.ഇടുക്കി, വയനാട്, കാസര്‍കോട് പാക്കേജുകള്‍ക്കായി 75 കോടി.