Friday, May 17, 2024
keralaNewsObituary

മക്കള്‍ക്ക് വിഷം നല്‍കി ജീവനൊടുക്കാന്‍ ശ്രമിച്ച മാതാവ് മരിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് മക്കള്‍ക്ക് വിഷം നല്‍കി ജീവനൊടുക്കാന്‍ ശ്രമിച്ച മാതാവ് മരിച്ചു. വെഞ്ഞാറമൂട് വെള്ളുമണ്ണടി കുന്നുമുകള്‍ തടത്തരികത്തു വീട്ടില്‍ ശ്രീജ (26) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിലെ ഒരു വസ്ത്രശാലയിലെ ജീവനക്കാരിയാണ്. ഇന്നലെ ഉച്ചയോടെ മക്കള്‍ക്ക് ശ്രീജ വിഷം നല്‍കുകയായിരുന്നു. വൈകിട്ടോടെ ശ്രീജ മരിച്ചു. ഒന്‍പതും ഏഴും മൂന്നും വയസ് പ്രായമുള്ള കുട്ടികള്‍ തിരുവനന്തപുരം എസ് എ ടിയില്‍ ചികിത്സയിലാണ്. മൂത്ത കുട്ടിയുടെ നില ഗുരുതരമാണ്.കുടുംബ പ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭര്‍ത്താവ് ബിജു പൂനയില്‍ ടയറ് കടയിലെ ജീവനക്കാരനാണ്. ഇയാളുമായി പിണങ്ങി കഴിയുകയാണ് ശ്രീജ. മക്കളായ ജ്യോതിക (9), ജ്യോതി (7 ), അഭിനവ് (മൂന്നര) എന്നിവര്‍ക്കും വിഷം നല്‍കിയിരുന്നു. എലി വിഷം ആണ് നല്‍കിയത് എന്നാണ് പ്രാഥമിക നിഗമനം. മധുരപലഹാരങ്ങളിലും, ശീതളപാനീയങ്ങളും വിഷം കലര്‍ത്തിയാണ് കുട്ടികള്‍ക്ക് ശ്രീജ നല്‍കിയത്. ശ്രീജയുടെ ഒപ്പം ശ്രീജയുടെ മാതാവും താമസിക്കുന്നുണ്ട്. വൈകിട്ട് അവശതയിലായ ആയ ശ്രീജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇന്ന് മരിക്കുകയായിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കുട്ടികള്‍ക്കും വിഷം നല്‍കിയതായി ശ്രീജ നല്‍കിയ വിവരത്തിന്റ അടിസ്ഥാനത്തില്‍ കുട്ടികളെയും എസ് ഐ ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.