Friday, May 17, 2024
EntertainmentindiaNewsObituarySports

ലതാ മങ്കേഷ്‌കറിന് പാട്ടിനൊപ്പം ക്രിക്കറ്റിനോടും ഇഷ്ടമായിരുന്നു.

ലതാ മങ്കേഷ്‌കറിന് പാട്ടിനൊപ്പം ക്രിക്കറ്റിനോടും ഇഷ്ടമായിരുന്നു.1983 -ല്‍ ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ എത്തിയപ്പോള്‍, മത്സരത്തിന് മുമ്പ് ലത ടീമിനെ ഒരു അത്താഴ വിരുന്നിന് വിളിക്കുന്നു. അവര്‍ക്ക് ഫൈനലിന് സകല ഭാവുകങ്ങളും നേരുന്നു.

അടുത്തനാല്‍ ലോര്‍ഡ്സില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ കളിക്കാനിറങ്ങിയപ്പോള്‍ നേരില്‍ കാണാന്‍ ലതയും ഗാലറിയില്‍ ഉണ്ടായിരുന്നു. ഇന്ത്യ അന്ന് ലോകകപ്പ് ഉയര്‍ത്തിയപ്പോള്‍, ക്യാപ്റ്റന്‍ കപില്‍ദേവ് അന്ന് ലതയെ ടീമിനൊപ്പം അത്താഴത്തിന് ക്ഷണിക്കുന്നു.

പിന്നീട്, ദില്ലിയില്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊപ്പം പ്രതിഫലം വാങ്ങാതെ ലത ഒരു സംഗീത പരിപാടി നടത്തി ഇരുപതുലക്ഷം സമാഹരിക്കുന്നുണ്ട്. നാലുമണിക്കൂര്‍ നീണ്ട ആ ഗാനമേളയില്‍ കപില്‍ ദേവും ഗാവസ്‌കറും മറ്റും ലതയ്ക്കൊപ്പം വേദി പങ്കിടുന്നത് ദൃശ്യങ്ങളില്‍ കാണാം. ഈ ഗാനമേളയില്‍, ലതയുടെ സഹോദരന്‍ ഹൃദയനാഥ് മങ്കേഷ്‌കര്‍ ടീമിന് വേണ്ടി ചിട്ടപ്പെടുത്തിയ ഗാനം ലത ആലപിച്ചപ്പോള്‍, അന്ന് അതേറ്റുപാടിയത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ എല്ലാ അംഗങ്ങളും ചേര്‍ന്നാണ്. ഈ ഗാനമേളയുടെ സമാഹരിച്ച തുകയില്‍ നിന്ന് ഓരോ ലക്ഷം രൂപ വീതം അന്ന്, 1983 -ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ക്ക് സമ്മാനമായി നല്‍കുകയുണ്ടായി.