Saturday, May 18, 2024
educationkeralaNews

വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ കാമ്പസ് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

മലപ്പുറം: ഓണാഘോഷത്തിനിടയില്‍ അപമര്യാദയായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ തിരുവനന്തപുരം കാമ്പസ് ഡയറക്ടര്‍ ഡോ എസ്.എസ് പ്രതീഷിനെ സസ്‌പെന്‍ഡ് ചെയ്തു.                                                                                                   ഓണാഘോഷത്തിനിടയില്‍ അപമര്യാദയായി പെരുമാറിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് നടപടി. ഡോ. എസ് എസ് പ്രതീഷ് ക്യാമ്പസില്‍ പ്രവേശിക്കുന്നതും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിന് ശ്രമിക്കുന്നതും വൈസ് ചാന്‍സര്‍ ഉത്തരവിലൂടെ വിലക്കി.