Wednesday, May 15, 2024
keralaNews

മകനെ കുത്തി പരിക്കേല്‍പ്പിച്ചു, കണ്ടുനിന്ന പിതാവ് കുഴഞ്ഞുവീണ് മരിച്ചു

പറവൂരില്‍ ബസ് ജീവനക്കാരും മകനും തമ്മില്‍ റോഡിലുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ചു കണ്ടുനിന്ന പിതാവ് കുഴഞ്ഞുവീണു മരിച്ചു. കൊച്ചി ചുള്ളിക്കല്‍ കരുവേലിപ്പടി കിഴക്കേപ്പറമ്പില്‍ ഫസലുദീന്‍ (54) ആണ് മരിച്ചത്.സംഭവത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍.വ്യാഴാഴ്ച രാത്രി 7.45-ന് എന്‍.എച്ച് 66-ല്‍ പറവൂര്‍ കണ്ണന്‍കുളങ്ങരയാണ് സംഭവം.ബസിന്റെ ഡ്രൈവറായ ചെറായി സ്വദേശി ടിന്റുവാണ് അറസ്റ്റിലായത്. വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കോഴിക്കോട് – വൈറ്റില റൂട്ടിലോടുന്ന നര്‍മദ ബസിലെ ജീവനക്കാരനാണ് ഫസലുദീന്റെ മകന്‍ ഫര്‍ഹാനെ ആക്രമിച്ചത്. ബസിന് സൈഡ് കൊടുക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന്, കാറില്‍ ബസ് ഇടിപ്പിക്കുകയും കണ്ണാടി പൊട്ടുകയും ചെയ്തു.