Tuesday, April 30, 2024
keralaNews

ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം: വധൂവരന്മാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊച്ചി :ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കൊച്ചി താലൂക്ക് റവന്യു റിക്കവറി സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് എം.പി.പദ്മകുമാര്‍, തൃപ്പൂണിത്തുറ ലാന്‍ഡ് ട്രിബ്യൂണല്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് ടി.സ്മിത എന്നിവരെ പെരുമാറ്റച്ചട്ട ലംഘനത്തിന്റെ പേരില്‍ കലക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇരുവരും അടുത്തയിടെ വിവാഹിതരായിരുന്നു.പദ്മകുമാര്‍ നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഭാര്യ ഉണ്ടായിരിക്കെ മറ്റൊരു വിവാഹം കഴിച്ചെന്നുമാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റം. ഭാര്യയുള്ള ആളെ വിവാഹം ചെയ്തതാണ് സ്മിതയ്ക്ക് എതിരെയുള്ള കുറ്റം. പദ്മകുമാറിന്റെ ആദ്യ ഭാര്യ കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.