Thursday, May 16, 2024
Uncategorized

കാണാതായ പൂച്ച രണ്ടു വര്‍ഷത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തി.

കോട്ടയം :കാണാതായ പൂച്ച രണ്ടു വര്‍ഷത്തിന് ശേഷം വീട്ടില്‍ മടങ്ങിയെത്തി. കോട്ടയം പരിയാരത്തെ ആഞ്ഞിലിപ്പറമ്പില്‍ വീട്ടില്‍ ഉഷ എന്ന സ്ത്രീ വളര്‍ത്തുന്ന ‘രതീഷ്’ എന്ന പൂച്ചയാണ് വീട്ടില്‍ തിരിച്ചെത്തിയത്. 2016-ലാണ് ഉഷാമ്മയ്ക്ക് രതീഷിനെ ലഭിക്കുന്നത്. കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലെ ‘ഉണരൂ രതീഷ്, ഉണരൂ’ എന്ന ഡയലോഗില്‍ നിന്നാണ് പൂച്ചയ്ക്ക് ‘രതീഷ്’ എന്ന് പേരിട്ടത്. ഉഷയെപ്പോലെ ഭര്‍ത്താവ് രാജുവിനും രണ്ടു മക്കള്‍ക്കും രതീഷെന്നാല്‍ സ്നേഹമായിരുന്നു. എല്ലാവരോടും പൂച്ചയും നന്നായി ഇണങ്ങി. അയല്‍വാസികള്‍ക്കും നാട്ടുകാര്‍ക്കും അവന്‍ പരിചിതനായി.

2017ല്‍ വണ്ടി തട്ടി രതീഷിന്റെ വലതുകാല്‍ ഒടിഞ്ഞു. തുടര്‍ന്ന് ആറായിരം രൂപ മുടക്കി ഉഷയും കുടുംബവും ശസ്ത്രക്രിയയും നടത്തി.
അതു കഴിഞ്ഞ് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം, ലോക്ക്ഡൗണ്‍ കാലത്ത് അപ്രതീക്ഷിതമായി രതീഷിനെ കാണാതാകുകയായിരുന്നു. പ്രിയപ്പെട്ട പൂച്ചയ്ക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ സാധിക്കാത്തതില്‍ വലിയ വിഷമമായിരുന്നു ഉഷയ്ക്കും കുടുംബത്തിനും.എന്നാല്‍ ഓണത്തിന് മുമ്പ് ആ സങ്കടം മാഞ്ഞു. അയല്‍വാസിയുടെ വീട്ടിലാണ് പൂച്ച തിരിച്ചെത്തിയത്. ഇതോടെ അവര്‍ ഓടിവന്ന് തന്നോട് കാര്യം പറയുകയായിരുന്നെന്നും ഉഷാമ്മ പറയുന്നു. ആദ്യം രതീഷ് എന്നു വിളിച്ചപ്പോള്‍ ശ്രദ്ധിച്ചില്ല. അയല്‍വാസിയുടെ വീട്ടില്‍തന്നെ നിന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഓടിയെത്തി മണം പിടിച്ച, മുട്ടിയുരുമ്മി ഒപ്പം കൂടി. വീട്ടിലെത്തി ചോറും മീനുമെല്ലാം കൊടുത്തു.’ ഉഷാമ്മ പറയുന്നു.

എന്നാല്‍ ഓണത്തിന് മുമ്പ് ആ സങ്കടം മാഞ്ഞു. അയല്‍വാസിയുടെ വീട്ടിലാണ് പൂച്ച തിരിച്ചെത്തിയത്. ഇതോടെ അവര്‍ ഓടിവന്ന് തന്നോട് കാര്യം പറയുകയായിരുന്നെന്നും ഉഷാമ്മ പറയുന്നു. ആദ്യം രതീഷ് എന്നു വിളിച്ചപ്പോള്‍ ശ്രദ്ധിച്ചില്ല. അയല്‍വാസിയുടെ വീട്ടില്‍തന്നെ നിന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ഓടിയെത്തി മണം പിടിച്ച, മുട്ടിയുരുമ്മി ഒപ്പം കൂടി. വീട്ടിലെത്തി ചോറും മീനുമെല്ലാം കൊടുത്തു.’ ഉഷാമ്മ പറയുന്നു.ഉഷയുടെ അയല്‍വാസിയാണ് ഈ തിരിച്ചുവരവിന്റെ കഥ ലോകത്തോട് പറഞ്ഞത്. അയല്‍വാസിയുടെ സോഷ്യല്‍ മീഡിയാ പോസ്റ്റ് കണ്ട് ദേശീയ മാധ്യമങ്ങള്‍ വരെ അന്വേഷിച്ചെത്തിയെന്നും ഉഷാമ്മ പറയുന്നു.