Sunday, May 5, 2024
indiaNews

ഭാരത് ബന്ദ്; സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍.

ഭാരത് ബന്ദിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍.സുരക്ഷയും സമാധാനവും ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.പ്രതിഷേധക്കാര്‍ കൊറോണ മാര്‍ഗ നിര്‍ദ്ദേശങ്ങളെല്ലാം പാലിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പാക്കണം.കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ ഭരണകൂടങ്ങള്‍ക്കാണ് ഇതിന്റെ ചുമതല.പ്രതിഷേധ പ്രകടനങ്ങളിലടക്കം സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. അനിഷ്ട സംഭവങ്ങള്‍ രാജ്യത്തൊരിടത്തും ഉണ്ടാകാന്‍ പാടില്ല. ഇത് ഉറപ്പു വരുത്താന്‍ വിധമുള്ള സുരക്ഷാ സംവിധാനങ്ങളായിരിക്കണം ഏര്‍പ്പെടുത്തേണ്ടതെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.ചൊവ്വാഴ്ച്ചയാണ് ഭാരത് ബന്ദ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ എന്ന പേരിലാണ് ഭാരത് ബന്ദ് ആഹ്വാനം ചെയ്തിരിക്കുന്നത്.