Friday, May 17, 2024
keralaNewspolitics

ഭാരതീയ ജനതാ പാര്‍ട്ടി ദ്വിദിന ശില്പശാല അഡ്വ. ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു.

കാഞ്ഞിരപ്പളളി നിയോജക മണ്ഡലം ദ്വിദിന ശില്പശാല ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരത്തെടുപ്പിലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് ലഭിച്ച വോട്ട് ഇലക്ഷന്‍ കമ്മീഷന്റെ സൈറ്റില്‍ വരാത്തത് എല്‍ ഡി എഫ് , യു ഡി എഫ് മുന്നണിയെക്കാള്‍ ബിജെപി/എന്‍ഡിഎ സംഖ്യത്തിനാണ് നേട്ടം ഉണ്ടായി എന്നത് കൊണ്ടാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടം ഉണ്ടാക്കുന്ന ഏക കക്ഷി എന്‍ ഡി എ ആയിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ് റ്റി ബി ബിനു അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ രാമന്‍ നായര്‍,ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. നോബിള്‍ മാത്യു, സംസ്ഥാന സമിതി അംഗം എന്‍, ഹരി, മണ്ഡലം ജനറല്‍ സെക്രട്ടറി ഐ. ജി ശ്രീജിത്ത് കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ വി നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ശില്പശാലയില്‍
അഡ്വ എസ് ജയസൂര്യന്‍, കെ ജി രാജ്‌മോഹന്‍,പിജി ബിജുകുമാര്‍, പി ടി രവീന്ദ്രന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.