Tuesday, May 7, 2024
keralaNews

കോട്ടയം ജില്ലയില്‍ 574 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 574 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. 569 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ അഞ്ചുപേര്‍ രോഗബാധിതരായി. പുതിയതായി 4,230 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 286 പുരുഷന്‍മാരും 240 സ്ത്രീകളും 48 കുട്ടികളും ഉള്‍പ്പെടുന്നു.60 വയസിനു മുകളിലുള്ള 107 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 920 പേര്‍ രോഗമുക്തരായി. 5,426 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. ഇതുവരെ ആകെ 55,708 പേര്‍ കൊവിഡ് ബാധിതരായി. 50,150 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 12,857 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.