Friday, May 3, 2024
indiaNewspolitics

ബിജെപി ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ പ്രഖ്യാപിച്ചു

ഡല്‍ഹി: ബിജെപി ദേശീയ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ദേശീയ സെക്രട്ടറിയായി അനില്‍ ആന്റണിയെ പ്രഖ്യാപിച്ചു. കേരളത്തിന്റെ സഹപ്രഭാരി രാധാമോഹന്‍ അഗര്‍വാളിനെ ദേശീയ ജനറല്‍ സെക്രട്ടറിയായും നിയമിച്ചു. എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാദ്ധ്യക്ഷനായി തുടരും. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. മലയാളിയായ അരവിന്ദ് മേനോന്‍ ദേശീയ സെക്രട്ടറിയായി തുടരുമെന്നും നേതൃത്വം അറിയിച്ചു.