Friday, April 19, 2024
keralaNewsUncategorized

നടത്തിപ്പുകാരായ രണ്ട് യുവാക്കളും ഒരു യുവതിയുമാണ് പിടിയിലായത്

കോഴിക്കോട് നഗരത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയ സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍.നടത്തിപ്പുകാരായ രണ്ട് യുവാക്കളും ഒരു യുവതിയുമാണ് പിടിയിലായത്. കൊടുവള്ളി വാവാട് കത്തലാംകുഴിയില്‍ ഷമീര്‍ (29), നടത്തിപ്പുകാരിയും കര്‍ണാടക സ്വദേശിനിയുമായ ആയിഷ (32), ഇടപാടുകാരനായ തമിഴ്നാട് സ്വദേശി വെട്ടില്‍വന്‍ (28) എന്നിവരാണ് അറസ്റ്റിലായത്.  കോഴിക്കോട് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി കോവൂര്‍ അങ്ങാടിക്ക് അടുത്തുള്ള ഫ്ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു സംഘം പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നത്. പെണ്‍വാണിഭത്തിനായി കൊണ്ടുവന്ന യുവതികള്‍ നേപ്പാള്‍, തമിഴ്നാട് സ്വദേശികളാണ്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം മഹിളാ കേന്ദ്രത്തിലേക്ക് മാറ്റി. വിവിധ ഭാഷാ തൊഴിലാളികളുടെ സഹായത്തോടെയാണ് പെണ്‍വാണിഭം നടത്തിയിരുന്നതെന്ന് പോലീസ് പറയുന്നു. ഒഡിഷ, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള യുവതികളെ കടത്തിക്കൊണ്ട് വന്ന് കോഴിക്കോട് ഫ്ളാറ്റിലെത്തിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്നു. മറ്റൊരു കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് പെണ്‍വാണിഭ കേന്ദ്രത്തെക്കുറിച്ചുള്ള വിവരത്തിലേക്ക് നയിച്ചത്.