Saturday, May 18, 2024
indiaNewsObituary

ബിഎസ്എഫ് മെസ്സിലെ വെടിവെപ്പില്‍ അഞ്ച് ജവാന്‍മാര്‍ കൊല്ലപ്പെട്ടു; ഒരാളുടെ നില ഗുരുതരം

അമൃത്സര്‍: പഞ്ചാബിലെ ബിഎസ്എഫ് ജവാന്‍മാരുടെ മെസ്സില്‍ വെടിവെപ്പ്. സംഭവത്തില്‍ അഞ്ച് ബിഎസ്എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു.

വെടിയുതിര്‍ത്ത ജവാനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ച രാവിലെയാണ് സംഭവം.അമൃത്സറിലുള്ള ഖാസ ഗ്രാമത്തിലെ ബിഎസ്എഫിന്റെ മെസ്സിലാണ് വെടിവെപ്പുണ്ടായത്. ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജവാന്റെ നില ഗുരുതരമാണ്. വേറെയും ജവാന്‍മാര്‍ക്ക് പരിക്കേറ്റതായാണ് വിവരം.ഖാസയിലെ 144-ാം ബറ്റാലിയനിലെ കേഡറ്റായിരുന്ന സത്തേപ്പ എസ്‌കെ എന്ന ജവാനാണ് മെസ്സിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. പരിക്കേറ്റവരെ ഗുരുനാനാക് ദേവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവ  ത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.