Sunday, May 5, 2024
keralaNews

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു.

ബാങ്കുകള്‍ക്ക് തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നു. ഇടപാടുകാര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ ബാങ്കിലെത്തിയ ശേഷം മടങ്ങേണ്ടി വരും. ഒമ്പത് ദിവസത്തിനിടെ ഏഴ് ദിനവും ബാങ്കുകള്‍ അവധിയാകും. ഇത്രയധികം ദിവസങ്ങള്‍ ബാങ്കുള്‍ അവധിയാകുന്നത് ജനങ്ങളെ പ്രയാസപ്പെടുത്തുമെന്ന് ഉറപ്പാണ്. മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 4 വരെയുള്ള ദിവസങ്ങളിലാണ് 7 ദിനം അവധി വരുന്നത്. ഇടയ്ക്ക് രണ്ടു ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെങ്കിലും നല്ല തിരക്കായിരക്കുമെന്ന് ഉറപ്പാണ്.മാര്‍ച്ച് 27 നാലാം ശനിയാണ്. 28 ഞായറും. 29ന് ഹോളിയാണ്. ഈ ദിവസം ചില ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്നാണ് സൂചന. മിക്ക ബാങ്കുകളും അവധിയായിരിക്കും. 30ന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. മാര്‍ച്ച് 31, ഏപ്രല്‍ 1 തിയ്യതികളില്‍ ബാങ്കുകള്‍ തുറന്നിരിക്കും. പക്ഷേ, കസ്റ്റമര്‍ സര്‍വീസുണ്ടാകില്ല. സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളായിരിക്കും ബാങ്കില്‍ നടക്കുക.

ഏപ്രില്‍ രണ്ടിന് ദുഃഖവെള്ളിയാണ്. ഏപ്രില്‍ മൂന്നിന് ബാങ്കുകള്‍ പ്രവര്‍ത്തിക്കും. 4 ഞായറാഴ്ചയായതിനാല്‍ അവധിയായിരിക്കും. 27 മുതല്‍ ഏപ്രില്‍ നാല് വരെയുള്ള ദിവസങ്ങളില്‍ 30നും 3നും മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. മറ്റുദിവസങ്ങളില്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ടുതന്നെ ഈ രണ്ടു ദിവസങ്ങളില്‍ കൂടുതല്‍ കസ്റ്റമേഴ്സ് എത്തുമെന്ന് ഉറപ്പാണ്.അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം ആദ്യ പ്രവൃത്തിദിനത്തില്‍ തന്നെ നല്‍കുമെന്നാണ് വിവരം. ചില അവധി ദിനങ്ങളില്‍ ട്രഷറി തുറന്നു പ്രവര്‍ത്തിക്കും. പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ അവധികള്‍ വരുന്നുണ്ട്. ഇത് കാരണമായി ശമ്പള വിതരണവും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള പണത്തിന്റെ വിതരണവും തടസപ്പെടാതിരിക്കാനാണ് ഈ ദിവസങ്ങളില്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്. ആഘോഷവുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രം അവധി നല്‍കാനും ധാരണയായിട്ടുണ്ട്.