Sunday, April 28, 2024
keralaNews

ബലിപെരുന്നാള്‍ ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശം പകരുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സ്‌നേഹത്തിന്റേയും ത്യാഗത്തിന്റേയും മഹത്തായ സന്ദേശം നമ്മിലേക്ക് പകരുന്ന ദിനമാണ് ബലിപെരുന്നാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റുള്ളവര്‍ക്ക് നേരെ സഹായഹസ്തം നീട്ടാനും പരസ്പരം സ്‌നേഹിക്കാനും ഏവര്‍ക്കും സാധിച്ചാല്‍ മാത്രമേ സന്തോഷവും സമത്വവും നിറഞ്ഞ ലോകം സാക്ഷാത്ക്കരിക്കപ്പെടുകയുള്ളൂ എന്ന് ബലി പെരുന്നള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. മതസൗഹാര്‍ദ്ദവും സാഹോദര്യവും പുലരുന്ന നാടായി കേരളത്തെ നിലനിര്‍ത്താന്‍ ഈ മഹത്തായ ദിനം നമുക്ക് പ്രചോദനം പകരട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു. വ്യതിരിക്തതകളുടെ വേലിക്കെട്ടുകള്‍ ഭേദിച്ച് എല്ലാ മനുഷ്യര്‍ക്കും ഒത്തുചേര്‍ന്ന് ബലി പെരുന്നാള്‍ ആഘോഷിക്കാന്‍ സാധിക്കണം. ഏവര്‍ക്കും ഹൃദയപൂര്‍വ്വം ബക്രീദാശംസകള്‍ നേരുന്നുവെന്ന് അദ്ദേഹം കുറിച്ചു.                                    ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെങ്ങുമുള്ള കേരളീയര്‍ക്ക് ഈദല്‍ അദ് ഹ ആശംസകള്‍ നേര്‍ന്നു. ”ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് എന്റെ ഹാര്‍ദമായ ഈദുല്‍ അദ്ഹ ആശംസകള്‍. ത്യാഗത്തെയും അര്‍പ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദുല്‍ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുശക്തമാക്കുന്ന സത്കര്‍മങ്ങളില്‍ വ്യാപൃതരാകാന്‍ ഈദ് ആഘോഷം നമ്മെ പ്രചോദിപ്പിക്കട്ടെ” ഗവര്‍ണര്‍ ആശംസിച്ചു.