Saturday, April 27, 2024
keralaNews

ബഫര്‍സോണ്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍

ബഫര്‍സോണ്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ വേണമെന്ന ഉത്തരവാണ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറിയാണ് ഹര്‍ജി നല്‍കിയത്.

സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റുമുളള ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖല (ഇഎസ്‌സെഡ്/ബഫര്‍സോണ്‍) തീരുമാനിക്കുമ്പോള്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൊതുസ്ഥാപനങ്ങളും പൂര്‍ണമായി ഒഴിവാക്കാന്‍ ഉചിതമായ നടപടികള്‍ക്കു വനം വകുപ്പിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 27ലെ മന്ത്രിസഭാ യോഗ തീരുമാനത്തെ തുടര്‍ന്ന് അഡ്വക്കറ്റ് ജനറലിന്റെയും നിയമ വകുപ്പിന്റെയും അനുമതി വാങ്ങിയ ശേഷമായിരുന്നു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ്.ജൂണ്‍ 3നാണ് വന്യജീവി സങ്കേതങ്ങള്‍ക്കും മറ്റും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.