Friday, May 17, 2024
indiaNews

ബജറ്റ് അവതരണം 11 മണിക്ക്; ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി.

കേന്ദ്രബജറ്റില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുമെന്ന് ധനസഹമന്ത്രി പങ്കജ് ചൗധരി. കാര്‍ഷികമേഖലയ്ക്ക് ഉള്‍പ്പെടെ പ്രഖ്യാപനങ്ങളുണ്ടാവും. ഇത്തവണയും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുക ടാബില്‍ നോക്കി. ബജറ്റ് അവതരണം 11 മണിക്ക്. ധനമന്ത്രി രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി. അതേസമയം, പ്രതീക്ഷയോടെ ഓഹരിവിപണി. കേന്ദ്രബജറ്റ് ദിവസം ഓഹരി വിപണിയില്‍ ഉണര്‍വ്. സെന്‍സെക്‌സ് 710 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 190 പോയിന്റ് നേട്ടത്തില്‍.