Friday, May 10, 2024
Local NewsNews

എരുമേലി കാളകെട്ടി  ശ്രീശിവപാർവ്വതി  ക്ഷേത്രത്തിൽ പുനപ്രതിഷ്ഠ നാളെ 

എരുമേലി: കാളകെട്ടി ശ്രീശിവപാർവ്വതി തലപ്പാറമല ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ മഹോത്സവം നാളെ സമാപിക്കും.                                                                               
ശബരിമല  തീർത്ഥാടകരുടെ പരമ്പരാഗത കാനനപാതയിലെ ഏറ്റവും വലിയ പ്രാധാന്യമുള്ള കാളകെട്ടി ശിവപാർവ്വതി ക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവം മെയ് ഒന്നിനാണ് ആരംഭിച്ചത്.
ശ്രീഅയ്യപ്പസ്വാമി മഹിഷിയെ  നിഗ്രഹം ചെയ്യുന്നത്  ദർശിക്കാനായി കാളയുടെ പുറത്ത്  ശിവനും പാർവ്വതിയും കിരാത രൂപത്തിൽ  കാളകെട്ടി ആശ്രമത്തിലെത്തുകയും,
സപീപമുള്ള ആഞ്ഞിലി മരത്തിൽ കാളയെ കെട്ടി ആശ്രമത്തിൽ ധ്യാനമിരുന്നു എന്ന വിശ്വാസമാണ് ശബരിമല പുണ്യ പൂങ്കാവനത്തിലെ   കാളകെട്ടി ശിവപാർവ്വതി ക്ഷേത്രത്തിന്റെ ചരിത്രം .
ശ്രീശിവനും  പാർവ്വതിയും ഒരു പീഠത്തിൽ അമർന്നിരുന്ന്  ഭക്തജനങ്ങൾക്ക്  അനുഗ്രഹം ചൊരിക്കുന്നതും  ഇവിടുത്തെ പ്രത്യേകതയാണ്.
ദേവപ്രശ്ന വിധിപ്രകാരം ശ്രീശിവപാർവ്വതി  ശ്രീകോവിൽ,  തലപ്പാറമല ക്ഷേത്രം എന്നിവയുടെ  പുനരുദ്ധാരണമാണ്  നടക്കുന്നത്.   
ക്ഷേത്രം തന്ത്രി മുഖ്യൻ ബ്രഹ്മശ്രീ പറമ്പൂർ ഇല്ലം ത്രിവിക്രമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.ക്ഷേത്രം മേൽശാന്തി  ബ്രഹ്മശ്രീ ദാമോദരൻ നമ്പൂതിരി മെഴുവഞ്ചേരി ഇല്ലം സഹകാർമികത്വം വഹിക്കും.
മെയ് ഒന്നു മുതൽ അഞ്ചുവരെ പുനപ്രതിഷ്ഠ പൂജാവിധി കർമ്മങ്ങൾ നടത്തിയതിനുശേഷമാണ് നാളെ ആറാം തിയതി  വെള്ളിയാഴ്ച  രാവിലെ 9.30 നും 10.40 നും  ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ്
ശ്രീമഹാദേവന്റേയും ,  ശ്രീപാർവ്വതി യുടെയും തലപ്പാറമലയുടെയും
പുനപ്രതിഷ്ഠ ചടങ്ങുകൾ
നടക്കുന്നതെന്നും ശ്രീശിവഅയ്യപ്പ സഹായ  കാളകെട്ടി ഇഞ്ചിപ്പാറക്കോട്ട ആശ്രമ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വിഎസ് പങ്കജാക്ഷൻ, എ. എസ് സുധീഷ് , ജോയി . സെക്രട്ടറി കെ പി മനോജ്, ഖജാൻജി കെ എസ് സുബിൻ എന്നിവർ പറഞ്ഞു .
പുനപ്രതിഷ്ഠ ചടങ്ങുകളിൽ ഭക്തജനങ്ങൾക്ക്  വഴിപാടുകളും മറ്റും നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കമ്മറ്റി ഭാരവാഹികൾ  പറഞ്ഞു .