Friday, May 17, 2024
keralaNews

പ്രസ്താവനയില്‍ ദുരുദ്ദേശമില്ല; ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള

നാര്‍ക്കോട്ടിക് ജിഹാദ് എന്ന പാലാ ബിഷപ്പിന്റെ പ്രസ്താവന ദുരുദ്ദേശപരമാണെന്ന് കരുതുന്നില്ലെന്ന് ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. പ്രസ്താവന വിവാദമായതിന് പിന്നാലെ ബിഷപ്പുമായി സംസാരിച്ചിരുന്നുവെന്ന് അറിയിച്ച ശ്രീധരന്‍ പിള്ള, അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ ദുരുദ്ദേശമില്ലെന്നാണ് താന്‍ മനസിലാക്കുന്നതെന്നും ആവര്‍ത്തിച്ചു.

”കേരളത്തിലെ ക്രിസ്ത്യന്‍ സമുദായത്തിന് നേരത്തെ തന്നെ അതൃപ്തിയുണ്ട്. സഭാ നേതാക്കളുമായുള്ള ചര്‍ച്ചകളില്‍ നിന്നും ഇത് വ്യക്തമായിട്ടുണ്ട്. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കേരളത്തില്‍ വിവേചനപരമായ നിലപാടുകളുണ്ടാകുന്നു. സമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കപ്പെട്ട നിലയിലാണ് കേരളത്തില്‍ എട്ടോ ഒമ്പതോ വര്‍ഷമായി ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ആരോപിച്ച ശ്രീധരന്‍ പിള്ള ഇത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും കുറ്റപ്പെടുത്തി. എന്‍ഐഎ അന്വേഷണമെന്ന ബിജെപി ആവശ്യത്തോട് ഗവര്‍ണര്‍ എന്ന നിലയില്‍ പ്രതികരിക്കാനില്ലെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.