Thursday, May 16, 2024
keralaLocal NewsNews

പ്ലാച്ചേരിയില്‍ കാര്‍ അപകടം ; യുവാവ് മരിച്ചു.

എരുമേലി:പ്ലാച്ചേരിയില്‍ ഇന്ന് രാവിലെ 11 മണിയോടെ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.കാര്‍ ഓടിച്ച പ്ലാച്ചേരി സ്വദേശി ആലയില്‍
സാബുവിന്റെ മകന്‍ സഞ്ജു തോമസ് (കണ്ണന്‍-24)നാണ് മരിച്ചത്.മുക്കടയില്‍ നിന്നും പ്ലാച്ചേരിയിലെ വീട്ടിലേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റോസിന്റെ ഇടത് വശത്തുള്ള ക്രാഷ് ബാരിയറില്‍ ഇടിച്ച് കുഴിയിലേക്ക് മറിയുകയായിരുന്നു.പരിക്കേറ്റ് കാറിനുള്ളില്‍ കുടുങ്ങിയ സഞ്ചുവിനെ റാന്നിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും -നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്.സഞ്ചുവിനെ കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണിമല പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു .മൃതദേഹം മോര്‍ച്ചറിയില്‍. അമ്മ :സിന്ധു