Monday, April 29, 2024
keralaNews

പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷണം പോയി.

കിഴിശ്ശേരി കുഴിമണ്ണ ഗവ: ഹയര്‍ സെക്കന്റി സ്‌കൂളില്‍ നിന്നും പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മോഷണം പോയി. നാളത്തെ അക്കൗണ്ടന്‍സി വിത്ത് എഎഫ്എസ് വിഷയത്തിന്റെ പരീക്ഷയുടെ ചോദ്യപേപ്പറാണ് മോഷണം പോയത്. 30 ചോദ്യപേപ്പറാണ് മോഷണം പോയത്. സംസ്ഥാനത്ത് നാളെ നടക്കാനിരുന്ന അക്കൗണ്ടന്‍സി വിത്ത് എഎഫ്എസ് പരീക്ഷ മാറ്റിവെച്ചു. ചോദ്യപേപ്പര്‍ സൂക്ഷിച്ച റൂമിലെ എയര്‍ ഹോളിലൂടെയാണ് മോഷ്ടാവ് അകത്ത് കടന്നത്. കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു .