Thursday, May 2, 2024
indiaNews

പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍

ചെന്നൈ: തിരുവള്ളൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍.രാവിലെ സ്‌കൂളിലെത്തിയ ശേഷം ഹോസ്റ്റലിലേക്ക് വിദ്യാര്‍ഥിനി മടങ്ങി പോയതാണ്. തിരുത്തണി തെക്കളൂര്‍ സ്വദേശികളായ പൂസനം മുരുകമ്മാള്‍ ദമ്പതികളുടെ മകളായ പി. സരള (17)ആണ് മരിച്ചത്. തിരുവള്ളൂര്‍ സേക്രഡ് ഹാര്‍ട്‌സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് സരള. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി പെണ്‍കുട്ടിയുടെ മൃതദേഹം തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.തിങ്കളാഴ്ച രാവിലെയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ച സരള അവര്‍ ഭക്ഷണം കഴിക്കാന്‍ പോയ സമയം ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ചതായാണ് പറയപ്പെടുന്നത്. എന്നാല്‍ വിഷം കഴിച്ചാണ് സരള മരിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതായി മാതാപിതാക്കള്‍ പറയുന്നു. കുട്ടിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കുകയാണ്. അന്വേഷണം ക്രൈംബ്രാഞ്ച് സിഐഡി വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്.ദിവസങ്ങള്‍ക്ക് മുന്‍പു കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തത് ഏറെ വിവാദമായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും നടത്തിയ പ്രതിഷേധം പിന്നീട് കലാപമായി മാറുകയായിരുന്നു.