Thursday, May 16, 2024
keralaNewsUncategorized

അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം തുടങ്ങി

ഇടുക്കി: ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നുള്ള ദൗത്യം തുടങ്ങി. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വെക്കുന്നത്. കാട്ടാന അരിക്കൊമ്പനെ പിടികൂടുന്നതിനായി എത്തിച്ചു. കുങ്കിയാനകള്‍ കൊമ്പന് അരികിലേക്കെത്തി.അരിക്കൊമ്പന്‍ ദൗത്യത്തിന് വനം വകുപ്പ് പൂര്‍ണ സജ്ജമെന്ന് സി സി എഫ് ആര്‍ എസ് അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞു.അരിക്കൊമ്പനെ വളഞ്ഞ് ദൗത്യസംഘം; കൃത്യമായ പൊസിഷനായി കാത്തിരിക്കുന്നു. എന്നാല്‍ അരിക്കൊമ്പന് ഒപ്പം മറ്റ് രണ്ട് ആനകള്‍ ഉള്ളത് പ്രതി സന്ധി ഉണ്ടാക്കുകയാണ്. ഈ രണ്ട് ആനയെ മാറ്റാനുള്ള ശ്രമത്തിലാണ്. പടക്കം പൊട്ടിച്ചും മറ്റും ആനകളെ അവിടെനിന്നു മാറ്റാനാണ് ശ്രമിക്കുന്നത് . ഏതായാലും ദൗത്യം നീളാനാണ് സാധ്യത. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് ദൗത്യം ആരംഭിച്ചത്. അരിക്കൊമ്പനെ വളഞ്ഞുവെങ്കിലും മയക്ക് വെടി വയ്ക്കാൻ കഴിയുന്നില്ല. മയക്കുവെടിവച്ച ശേഷം അരിക്കൊമ്പന് ജിപിഎസ് കോളർ ഘടിപ്പിക്കും. തുടർന്ന് കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ ലോറിയിൽ കയറ്റാനാണ് നീക്കം. പിന്നാലെ പൊലീസ്, കെഎസ്ഇബി, മോട്ടോർ വാഹന വകുപ്പ് എന്നിവരുടെ സഹായത്തോടെ കാട്ടാനയെ മാറ്റും. എന്നാൽ അരിക്കൊമ്പനെ പിടികൂടിയ ശേഷം എങ്ങോട്ട് മാറ്റും എന്ന് വനംവകുപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജനവാസമേഖലയിലേക്കല്ല ഉൾക്കാട്ടിലേക്കാണ് അരിക്കൊമ്പനെ മാറ്റുകയെന്ന് ഡിഎഫ്ഒ രാജേഷ്  പറഞ്ഞു. ഇന്ന് മൂന്ന് മണി വരെ മയക്ക് വെടി വയ്‌ക്കാമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ.

ഇന്ന് പൂർത്തീകരിക്കും:                                                                                മന്ത്രിആനയെ പിടികൂടാനുള്ള ദൗത്യം ഇന്ന് പൂർത്തീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി പറഞ്ഞു. മേഖലയിൽ ജനക്കൂട്ടം പ്രതിസന്ധിയാണെന്നും മന്ത്രി .