Sunday, May 19, 2024
Uncategorized

പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട സംഭവം ; എരുമേലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.

 

  •  നേതാക്കള്‍ രാജിവെക്കണമെന്ന ആവശ്യം.

  • ഐ ഗ്രൂപ്പ് യോഗം ചേര്‍ന്നു.

  • ചില ഗ്രാമ – ബ്ലോക്ക് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതും ദുരൂഹത.

  • ജില്ല പഞ്ചായത്ത് എരുമേലി ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചു.

എരുമേലി ഗ്രാമ പഞ്ചായത്ത് ഭരിക്കാന്‍ സ്വതന്ത്രന്റെ പിന്തുണയോടെ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടും പ്രസിഡന്റ് സ്ഥാനം ലഭിക്കാത്തതിനെതിരെ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറി.കഴിഞ്ഞ രണ്ടുദിവസം പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുന്ന വിധം വാര്‍ഡ് മെമ്പറെ പഠിപ്പിച്ചിട്ടും,ഇന്ന് ചെയ്ത വോട്ട് അസാധുവായതിന് കാരണം നേതാക്കളുടെ പിടിപ്പു കേടാണെന്നും അടിയന്തരമായി ഇന്നത്തെ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കള്‍ രാജിവെക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെടുന്നു.

എരുമേലി പഞ്ചായത്ത് ഭരണത്തിലേറാന്‍ ജനങ്ങള്‍ വോട്ടു ചെയ്തിട്ടും ഉത്തരവാദിത്വമില്ലാതെ നേതാക്കള്‍ പെരുമാറിയെന്ന ആരോപണവുമായി ഐ ഗ്രൂപ്പ് നേതാക്കള്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞദിവസം ഐ ഗ്രൂപ്പ് നേതാക്കള്‍ യോഗം ചേര്‍ന്ന് എരുമേലി കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഉമ്മന്‍ചാണ്ടിയെ ധരിപ്പിച്ചിരുന്നു.ഇതിന് തൊട്ടു പിന്നാലെയാണ് ഇന്ന്
പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അംഗത്തിന് പിഴവോടെ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നഷ്ടമാകുകയും – എല്‍ഡിഎഫ് എഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചത്.ചില ഗ്രാമ – ബ്ലോക്ക് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതും,ജില്ലാ സ്ഥാനാര്‍ഥിയുടെ കടുത്ത പരാജയവും കോണ്‍ഗ്രസിലെ വലിയ പൊട്ടിത്തെറി കാരണമായിരിക്കുകയാണ്.കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എരുമേലി പഞ്ചായത്തില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയവും,പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനം നഷ്ടപ്പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കള്‍ രാജി വെക്കുകയാണ് വേണ്ടതെന്നും ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.കയ്യില്‍ കിട്ടിയ എരുമേലി ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് ആറുമാസം വരെ കാത്തിരിക്കേണ്ടിവരും.തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ വച്ച് ജില്ലാപഞ്ചായത്ത് എരുമേലി ഡിവിഷനില്‍ മത്സരിച്ച സ്ഥാനാര്‍ഥി പരാജയപ്പെട്ട സംഭവത്തില്‍ പരാജയപ്പെടുത്തിയ ‘ദൈവം ശിക്ഷിക്കുമെന്ന് ‘ശപിച്ചതും നേതാക്കളില്‍ ചര്‍ച്ചയായിരുന്നു.പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ചിലനേതാക്കള്‍ക്ക് സീറ്റ് ലഭിക്കാതെ വന്നാല്‍ തെരഞ്ഞെടുപ്പ് തന്നെ ബഹിഷ്‌കരിക്കാന്‍ ആലോചന നടന്നിരുന്നു.എന്നാല്‍ ഐ ഗ്രൂപ്പിന്റെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ചിലര്‍ക്ക് അന്ന് സ്ഥാനാര്‍ത്ഥിത്വം ലഭിച്ചത്.കപ്പിനും ചുണ്ടിനുമിടയില്‍ എരുമേലി പഞ്ചായത്ത് ഭരണം നഷ്ടപ്പെടുത്തിയതിന് കാരണം നേതാക്കള്‍ തന്നെയാണെന്നും വരും ദിവസങ്ങളില്‍ അത് പുറത്തുവരുമെന്നും ഇവര്‍ പറയുന്നു.