Saturday, May 18, 2024
keralaNews

എരുമേലി പഞ്ചായത്തില്‍ എല്‍ഡിഎഫിലെ ഭാഗ്യദേവത.

പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും ഒരു കാരണവശാലും പ്രസിഡന്റ് ആകാന്‍ സാധ്യതയില്ലാതിരുന്നിട്ടും ഭാഗ്യം ഒന്നുകൊണ്ട് മാത്രം പ്രസിഡന്റ് പദത്തിലേക്ക് എത്തിയ സിപിഎമ്മിന് ഭാഗ്യദേവതയായ തങ്കമ്മജോര്‍ജുകുട്ടിയെന്ന സിപിഎം വനിതാ നേതാവ് ശ്രദ്ധേയമാകുകയാണ് .
എല്‍ഡിഎഫും – യുഡിഎഫും 11 സീറ്റുകളില്‍ ജയിക്കുകയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പിന്തുണയായി ചര്‍ച്ചകളും ഓഫറുകളും നല്‍കി കാത്തിരിക്കുമ്പോഴാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്.ദൗര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസിലെ ഒരു അംഗം ചെയ്ത വോട്ടില്‍ പേര് ഇല്ല എന്ന് ചൂണ്ടിക്കാട്ടിയതോടെ വോട്ട് അസാധുവാക്കുകയും ഇതേതുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം തങ്കമ്മ ജോര്‍ജ് കുട്ടിയിലേക്ക് വരികയുമായിരുന്നു .ഒന്നും നിനച്ചിരിക്കാത്ത ലഭിച്ച അപ്രതീക്ഷിത വിജയം എല്‍ഡിഎഫ് അംഗങ്ങളെ മാത്രമല്ല സിപിഎമ്മിനെയും ഞെട്ടിച്ചിരിക്കുകയാണ്.ഇനിയുള്ള ആറുമാസക്കാലം എല്‍ഡിഎഫ് എരുമേലി ഗ്രാമപഞ്ചായത്ത് ഭരിക്കുമെങ്കിലും അവിശ്വാസ പ്രമേയം എന്ന കടമ്പ കൂടി കടന്നാല്‍ വരുന്ന അഞ്ച് വര്‍ഷം എരുമേലി പഞ്ചായത്ത് തന്നെ ചെയ്യും.