Thursday, May 2, 2024
AgriculturekeralaNews

പ്രമേഹ നിയന്ത്രണത്തില്‍ ബ്രോക്കോളിയുടെ പങ്ക് വലുത്

ശരീരം ആരോഗ്യകരമായ സംരക്ഷിക്കാന്‍ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ പറയാറുണ്ട്. പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. പച്ച നിറത്തിലുള്ള പച്ചക്കറികള്‍ പോഷകങ്ങളാല്‍ സമ്പന്നമാണ്.ക്യാന്‍സര്‍ കോശങ്ങളുടെ വേഗത്തിലുള്ള വളര്‍ച്ചയെ കുറയ്ക്കുകയും അതുവഴി കാന്‍സര്‍ മുഴകളുടെ വളര്‍ച്ച ചെറുക്കുകയും ചെയ്യാന്‍ ബ്രൊക്കോളിയ്ക്ക് കഴിയുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. പൊട്ടാസ്യം ബ്രോക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില ആന്റിഓക്സിഡന്റുകളും ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്കും സുരക്ഷിതമായി കഴിക്കാവുന്ന പച്ചക്കറിയാണ് ബ്രൊക്കോളി. ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.