Saturday, April 20, 2024
keralaLocal NewsNewspolitics

മഴക്കെടുതി; അനധികൃത പാറമടകളെക്കുറിച്ചോ – റിസോട്ടുകളെറിച്ചോ മന്ത്രിമാര്‍ മിണ്ടുന്നില്ല ; കുമ്മനം

എരുമേലി: പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മന്ത്രിമാര്‍ സ്ഥലത്തെത്തി നഷ്ടപരിഹാരം വാഗ്ദാനം ചെയ്യുകയല്ല വേണ്ടത്. ദുരന്തങ്ങളുടെ യഥാര്‍ത്ഥ കാരണം പഠിച്ച് നടപടി എടുക്കുകയാണ് വേണ്ടതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. എരുമേലി കുറുവമൂഴിയില്‍ തകര്‍ന്ന വീടുകള്‍ സന്ദര്‍ശിച്ച് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ദുരന്തമുണ്ടായപ്പോള്‍ മന്ത്രിമാര്‍ അപകട സ്ഥലത്തെത്തിയിട്ടും – പ്രകൃതിക്ഷോഭങ്ങളുടെ യഥാര്‍ത്ഥ കാരണമായ അനധികൃത റിസോര്‍ട്ടുകളെക്കുറിച്ചോ – പാറമടകളെക്കുറിച്ചോ മിണ്ടാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി പുനരുജ്ജീവനപദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടത്. പ്രകൃതിദുരന്തങ്ങള്‍ മുന്‍കൂട്ടി കാണുകയും അതിന് പ്രതിരോധം സൃഷ്ടിക്കുകയെന്നതും സര്‍ക്കാരിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 75 വര്‍ഷമായി പ്രദേശത്ത്. താമസിക്കുന്നവരുടെ വീടുകളാണ് ഈ ദുരന്തത്തില്‍ നഷ്ടപ്പെട്ടത്. അഞ്ചര ലക്ഷത്തിലധികം ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയവരില്‍ നിന്നും ഭൂമി തിരിച്ച് പിടിച്ച് ഭൂരഹിതരായവര്‍ക്കര്‍ക്ക് ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലിന്റെ മൂലകാരണം കണ്ടെത്തി പഠിച്ച് പ്രകൃതിക്ഷോഭം ഒഴിവാക്കാനുള്ള പരിഹാരം കണ്ടെത്തുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. മാധവ് ഗാഡ്ഗില്‍ റിപ്പോട്ടില്‍ പരിസ്ഥിതി ലോല പ്രദേശമെന്ന് കണ്ടെത്തിയ മേഖലയില്‍ ക്വാറികളും – അനധികൃത റിസോര്‍ട്ടുകളും ഇന്നും പ്രവര്‍ത്തിക്കുകയാണ് . ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ 2009 ഹൈക്കോടതി വരെ ഇടപെട്ടിട്ടും സര്‍ക്കാര്‍ നടപടി എടുക്കാന്‍ തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു. നിരന്തരം പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായിട്ടും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . അനുമതികള്‍ ഇനിയെങ്കിലും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം . സര്‍ക്കാരും – പ്രകൃതിയും തമ്മിലുള്ള യുദ്ധമാണ് നടക്കുന്നത്. അതില്‍ ഭൂപ്രകൃതി തന്നെ വിജയിക്കുകയും ചെയ്യുമെന്നും കുമ്മനം പറഞ്ഞു. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി , പഞ്ചായത്തംഗം സിന്ധു സോമന്‍ , ജില്ലാ സെക്രട്ടറി വി സി അജയകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.