Friday, May 17, 2024
Newsworld

പ്രതിരോധത്തിന് മുതിരരുത് ആയുധം താഴെവച്ച് കീഴടങ്ങുക :റഷ്യന്‍ പ്രസിഡന്റ്

ന്യൂയോര്‍ക്ക്/മോസ്‌കോ യുക്രെയ്‌നില്‍ പ്രഖ്യാപിച്ച യുദ്ധത്തില്‍ പ്രതിരോധത്തിന് മുതിരരുതെന്നും ആയുധം താഴെവച്ച് കീഴടങ്ങണമെന്നും യുക്രെയ്ന്‍ സൈന്യത്തോട് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. യുക്രെയ്ന്‍ തലസ്ഥാനമായി കീവില്‍ റഷ്യ ആക്രമണം തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ തുടര്‍സ്ഫോടനങ്ങള്‍ ഉണ്ടാകുന്നതായാണ് റിപ്പോര്‍ട്ട്. ഖാര്‍ക്കീവില്‍ യുക്രെയ്ന്‍ സൈന്യം റഷ്യന്‍ സൈനിക വിമാനം വെടിവച്ചിട്ടതായും റിപ്പോര്‍ട്ടുണ്ട്.