Wednesday, May 15, 2024
keralaNews

ഞായറാഴ്ച മദ്യശാലകള്‍ തുറക്കും.

ഞായറാഴ്ച ലോക്ഡൗണ്‍ ഇളവുള്ള പ്രദേശങ്ങളില്‍ മദ്യശാല തുറക്കും. മൂന്നു ദിവസം വ്യാപാര സ്ഥാപനങ്ങള്‍ക്കു നല്‍കിയ പ്രത്യേക ഇളവില്‍ മദ്യശാലകളെയും സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. ബാറുകളും തുറക്കും. ബക്രീദ് പ്രമാണിച്ചാണ് 3 ദിവസം ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു പ്രഖ്യാപിച്ചത്.

എ,ബി,സി വിഭാഗത്തിലുള്ള (ടിപിആര്‍ 15 വരെ) പ്രദേശങ്ങളില്‍ അവശ്യസാധന കടകള്‍ക്കു പുറമെ തുണിക്കട, ചെരിപ്പുകട, ഇലക്ട്രോണിക് കട, ഫാന്‍സി കട, സ്വര്‍ണക്കട എന്നിവയും രാത്രി 8 വരെ തുറക്കാം. പലചരക്ക്, പഴം, പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്കും ബേക്കറികള്‍ക്കും നേരത്തേതന്നെ ഇളവുണ്ട്. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗം പ്രദേശങ്ങളില്‍ ഇളവില്ല.