Friday, May 17, 2024
keralaNewspolitics

പ്രതികരണം വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമാകില്ല: എന്‍എസ്എസ്

കോട്ടയം: ഭഗവാന്‍ ഗണപതിയെ സംബന്ധിച്ച് വിഷയത്തില്‍ സ്പീക്കര്‍ നല്‍കിയ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണെന്നും സ്പീക്കര്‍ നടത്തിയ പ്രതികരണം വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരാമാകുന്നില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.                       ഭഗവാന്‍ ഗണപതി മിത്താണെന്നുള്ള പ്രസ്താവനയില്‍ സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് നടത്തിയ പ്രതികരണത്തില്‍ ഷംസീര്‍ മാപ്പ് രേഖപ്പെടുത്തിയിരുന്നില്ല. മാത്രമല്ല തന്റെ വാദത്തെ ഊട്ടിയുറപ്പിക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് ഷംസീറിന്റെ പ്രതികരണത്തില്‍ അതൃപ്തി അറിയിച്ച് എന്‍എസ്എസ് രംഗത്ത് വന്നത്. ഷംസീറിനെ പിന്തുണയ്ച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദനും രംഗത്ത് വന്നിരുന്നു. വിഷയത്തില്‍ മാപ്പ് പറയാനും തിരുത്തിപ്പറയാനും ഉദ്ദേശ്യക്കുന്നില്ലെന്നും ഇതില്‍ തിരുത്തേണ്ട കാര്യമില്ലെന്നും ഷംസീര്‍ പറഞ്ഞത് ശരിയാണെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്. എന്നല്‍ ഇതിനെ സെക്രട്ടിയുടെ

അഭിപ്രായമായാണ് വിശ്വാസികള്‍ കാണുന്നതെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടാണ് വിശ്വാസി സമൂഹത്തിന് അറിയേണ്ടതെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു. സര്‍ക്കാരിനും സിപിഎമ്മിന്റെ നിലപാടാണെങ്കില്‍ പ്രശ്നപരിഹരത്തിനായി മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുമെന്നും എന്‍എസ്എസ് പറഞ്ഞു. സയന്റിഫിക്ക് ടെമ്പര്‍ വളര്‍ത്താനാണ് താന്‍ ഗണപതിയുടെ കഥ ഉദാഹരിച്ചതെന്നായിരുന്നു സ്പീക്കറുടെ വാദം. എന്നാല്‍ മറ്റു മതങ്ങളില്‍ നിന്നുള്ളവയെ മാറ്റി നിര്‍ത്തി ഹൈന്ദവ ദേവതകളെ മാത്രം മിത്തായി കാണിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ സ്പീക്കര്‍ ഇതിന് വിശദീകരണം നല്‍കുകയായിരുന്നു. എന്നാല്‍ തന്റെ വാദങ്ങളെ കൂടുതല്‍ ഉറപ്പിക്കുന്നതായിരുന്നു ഇന്ന് ഷംസീര്‍ നടത്തിയ പ്രസ്താവന.