Monday, May 6, 2024
keralaLocal NewsNews

പോഷകാഹാര കിറ്റ് വിതരണവും ;സൗജന്യ ക്ലിനിക്കും ഉദ്ഘാടനം ചെയ്തു. 

മുക്കൂട്ടുതറ : അസ്സീസി ആശുപത്രിയും  വിജയപുരം രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി സഹകരിച്ച്  കോവിഡ് മൂന്നാം തരംഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കോവിഡാനന്തര പ്രതിരോധ പോഷക കിറ്റുകളുടെ വിതരണവും,സൗജന്യ കൺസൾട്ടേഷനും,മൂന്നാം തരംഗ ബോധവൽക്കരണവും അസീസി ആശുപത്രി അങ്കണത്തിൽ  വിജയപുരം രൂപത വികാരി ജനറാൾ മോൺ.ജസ്റ്റിൻ മഠത്തിപ്പറമ്പിലിന്റെ അധ്യക്ഷതയിൽ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ഡയറക്ടർ ഫാദർ ആഗ്നേൽ  ഡോമിനിക് , കൊടിത്തോട്ടം വാർഡ് പഞ്ചായത്ത് അംഗം കെ ആർ രാജേഷ്,അസീസി ആശുപത്രി സിഎം ഒ.ഡോക്ടർ സുമൻ,ആശുപത്രി നേഴ്സിങ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ജോസഫൈൻ,ആശുപത്രി അസോസിയേറ്റ് ഡയറക്ടർ ഫാദർ . ജിസ്  ആനിക്കൽ, സ്പിരിച്യുവൽ  ഡയറക്ടർ  ഫാദർ ആൽബർട്ട് കുടുംബലോലിക്കൽ എന്നിവർ സന്നിഹിതരായിരുന്നു.