Thursday, May 2, 2024
keralaNews

കനത്ത മഴയിൽ എയ്ഞ്ചൽവാലി മേഖലയിൽ ഉരുൾപൊട്ടി ; വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു –

എരുമേലി :മലയോരമേഖലയായ എയ്ഞ്ചൽവാലി യിലുണ്ടായ കനത്ത മഴയിൽ
 ഉരുൾപൊട്ടി നിരവധി വാഹനങ്ങൾ ഒഴുക്കിൽപ്പെട്ടു . ഇന്ന്
ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് ശക്തി പ്രാപിച്ച മഴയിൽ ഉരുൾപൊട്ടിയത് .
എയ്ഞ്ചൽവാലി  വനാതിർത്തി മേഖലയിൽ ശബരിമല വനത്തിൽ നിന്നാണ് ഉരുൾപൊട്ടിയത് . എയ്ഞ്ചൽവാലി ടൗണിൽ കൂടി ഒഴുകുന്ന ചെറിയതോട്ടിൽ അതിശക്തമായി ഉണ്ടായ വെള്ളപ്പൊക്കമാണ്  കനത്ത നാശനഷ്ടം ഉണ്ടാക്കിയിരിക്കുന്നത് . കണമല സാന്തോം ഹൈസ്കൂളിൻറെ ബസ് ഒഴുക്കിൽപ്പെട്ടു . ഓട്ടോയും ബൈക്കും ഒഴുക്കിൽപ്പെട്ടു , കലുങ്കുകൾ വെള്ളത്തിൽ മുങ്ങി , എയ്ഞ്ചൽവാലിയിൽ റോഡ് തകർന്നു .ഫയർഫോഴ്സും ദുരന്തനിവാരണ സേനയും എത്തിയിട്ടുണ്ട് , എരുമേലി ഗ്രാമപഞ്ചായത്ത്  വാർഡംഗം മറിയാമ്മ സമിതിയുടെ നേതൃത്വത്തിൽ ഇതിൽ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുകയാണ് ഇപ്പോൾ .