Tuesday, May 14, 2024
Local NewsNewsObituary

എരുമേലി മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ടയാളിന്റെ മൃതദേഹം കണ്ടെത്തി

എരുമേലി: എരുമേലി മണിമലയാറ്റില്‍ മുള വെട്ടി കൊണ്ടുവരുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് തൊഴിലാളിയെ കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തി. ആങ്ങാമൂഴി സ്വദേശി മുട്ടത്തില്‍ സന്തോഷി (45) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ എട്ട് മണിയോടെ ആറ്റ് തീരത്തു നിന്നും വള്ളവുമായി എത്തിയ നാട്ടുകാര്‍ കണ്ടെത്തിയത്. ഇന്നലെ വെകുന്നേരം അഞ്ച് മണിയോടെ എരുമേലി കൊരട്ടി ആവേ മരിയ പഴയ പള്ളിക്ക് സമീപമുള്ള ആറ്റ് തീരത്തു നിന്നാണ് സന്തോഷിനെ കാണാതായത്. കഴിഞ്ഞ ഒരു മാസത്തിലധികമായി സുഹൃത്തുക്കളായ മൂന്ന് പേര്‍ ചേര്‍ന്ന് ഇവിടെ മുള വെട്ടി വെള്ളൂര്‍ ന്യൂസ് ഫാക്ടറിയില്‍ കൊണ്ടു പോകുന്നതിനായാണ് മുളവെട്ടുന്നത്, ഇന്നലെ പതിവ് പോലെ വൈകുന്നേരം മുള വെട്ടി ആറ്റില്‍ തന്നെ കെട്ടി അതിന് മുകളില്‍ ഇരുന്ന് വരുന്നതിനിടെ കാണാതാകുകയായിരുന്നു. ആറ്റില്‍ക്കൂടി മുളക്ക് മുകളിലിരുന്ന് സന്തോഷ് ഒറ്റക്കാണ് വരുന്നത്. മറ്റുള്ള രണ്ടു പേര്‍ മുള തീരത്ത് വലിച്ച് കെട്ടുന്ന കടവില്‍ വാഹനത്തിലുമാണ് വരുന്നത്. ഇവര്‍ കടവില്‍ വന്ന് നില്‍ക്കുമ്പോള്‍ മുളമാത്രം ആറ്റില്‍ക്കൂടി ഒഴുകി വരുകയായിരുന്നുവെന്നും തുടര്‍ന്ന് ആറ്റില്‍ ചാടി മുളയില്‍ കയറി പരിശോധിച്ചെങ്കിലും സന്തോഷിനെ കാണാനായില്ലെന്നും ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളായ ജോണി – സജിമോന്‍ പറഞ്ഞു. തുടര്‍ന്ന് മുണ്ടക്കയം പോലീസും , കാഞ്ഞിരപ്പള്ളിയില്‍ നിന്നും വന്ന ഫയര്‍ ഫോഴ്‌സും , നാട്ടുകാരും ചേര്‍ന്ന് രാത്രി തെരച്ചില്‍ നടത്തിയെങ്കിലും സന്തോഷിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: സിന്ധു . മക്കള്‍ : സനു , സജ സംസ്‌ക്കാരം നാളെ 30/10/23 തിങ്കളാഴ്ച രാവിലെ പത്തിന് ഇടുപ്പ് കല്ല് വീട്ടുവളപ്പില്‍ .