Saturday, May 18, 2024
keralaNews

പൊൻകുന്നത്ത് ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ നേഴ്സിന്   ദാരുണാന്ത്യം.

പൊൻകുന്നം: പൊൻകുന്നം ദേശീയപാതയിൽ  ടൗണിൽ കെ.വി.എം.എസ് ജംഗ്ഷനിൽ ലോറിക്കടിയിൽപ്പെട്ട്  സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. അരവിന്ദ ആശുപത്രി (കെ വി എം എസ്) ജീവനക്കാരിയായ കൂരോപ്പട സ്വദേശിനിയായ കൃഷ്ണവിലാസം വീട്ടി അമ്പിളിയാണ് മരണപ്പെട്ടത്.രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.പൊൻകുന്നം ടൗണിൽ നിന്നും ആശുപത്രിയിലേക്ക് വരുകയായിരുന്ന  യുവതിയുടെ സ്കൂർ കെ. വി എം എസ് റോഡിലൂടെ വന്ന ലോറിക്കടിയിൽ പ്പെടുകയായിരൂന്നു. ലോറി കയറിയിറങ്ങിയതോടെ  തത്ക്ഷണം മരണമടയുകയായിരുന്നു.കെ. വി എം എസ് ഹോസ്പിറ്റലിലെ നേഴ്സ് ആണ് മരണപെട്ടത്. പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.