Thursday, May 16, 2024
keralaNews

പൊതു അവധി ദിവസങ്ങളിലും കോവിഡ് വാക്‌സീന്‍ വിതരണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍.

പൊതു അവധി ദിവസങ്ങളിലും കോവിഡ് വാക്‌സീന്‍ വിതരണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ ഒന്നാം തീയതി മുതല്‍ 30 വരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഒരു ദിവസവും വാക്‌സീന്‍ വിതരണം തടസ്സപ്പെടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കി.ഇതോടെ ദുഃഖ വെള്ളി, ഈസ്റ്റര്‍, വിഷു, മഹാവീര ജയന്തി ദിവസങ്ങളിലും വാക്‌സീന്‍ ലഭ്യമാകും. രോഗബാധ ഉയരുന്ന സാഹചര്യത്തില്‍ പരമാവധി പേര്‍ക്ക് അതിവേഗം വാക്‌സീന്‍ നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.